Connect with us

Gulf

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി മലയാളി മാതൃകയായി

Published

|

Last Updated

ഷാര്‍ജ: വഴിയില്‍ നിന്നു കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി മലയാളിയായ സ്‌കൂള്‍ ജീവനക്കാരന്‍ സത്യസന്ധത തെളിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ജീവനക്കാരനും കാസര്‍കോഡ് ബേക്കല്‍ തച്ചങ്ങാട് സ്വദേശിയുമായ കെ രാഹുലാണ് സത്യസന്ധത തെളിയിച്ചത്.
ഇന്നലെ അതിരാവിലെയാണ് സ്‌കൂളിലേക്ക് ജോലിക്ക് പോകുന്നതിനിടെ അല്‍ ഗുബൈബ ഗോള്‍ഡ് സെന്ററിന് സമീപം വെച്ച് രാഹുലിന് പേഴ്‌സ് കളഞ്ഞുകിട്ടിയത്. പരിശോധനയില്‍ പണവും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പെടെ വിലപ്പെട്ട രേഖകളും ടെലിഫോണ്‍ നമ്പറും പേഴ്‌സില്‍ കണ്ടെത്തി. ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഡി പി വേള്‍ഡില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന പാക്കിസ്ഥാന്‍ സ്വദേശി അഹ്മദിന്റേതാണ് പേഴ്‌സെന്ന് വ്യക്തമായി. വൈകീട്ടോടെ സ്‌കൂളിലെത്തിയ അഹ്മദിന് പേഴ്‌സ് രാഹുല്‍ കൈമാറി. നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നല്‍കിയതില്‍ സന്തോഷിതനായ അഹ്മദ് രാഹുലിന് പാരിതോഷികം നല്‍കുകയും സത്യസന്ധതയെ അഭിനന്ദിക്കുകയും ചെയ്തു. വാഹനം കാത്തിരിക്കുന്നതിനിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടതെന്ന് അഹ്മദ് വ്യക്തമാക്കി. രാഹുലിന്റെ സത്യസന്ധതയെ സഹപ്രവര്‍ത്തകരും പ്രശംസിച്ചു.

Latest