പൊള്ളയായ വാഗ്ദാനങ്ങള്‍നല്‍കി ജനങ്ങളെ കബളിപ്പിക്കരുതെന്ന് മോദിയോട് രാഹുല്‍

Posted on: October 26, 2015 10:04 pm | Last updated: October 27, 2015 at 10:02 am
SHARE

rahul gandiബിഹാര്‍ : ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പരസ്പരം വാക് പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കെ മോദിക്കെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പുതിയ ആരോപണം. രാജ്യത്തെ ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ കബളിപ്പിക്കാതെ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രസ്താവന.
മോദിയുടെ അച്ഛാ ദിന്‍ കാത്തിരുന്ന ജനങ്ങളിപ്പോള്‍ വിലക്കയറ്റം കൊണ്ടും വര്‍ഗീയ പ്രശ്‌നങ്ങള്‍ കൊണ്ടും പൊറുതി മുട്ടുകയാണ്, പരിപ്പ് വില വര്‍ധിച്ച് ഇപ്പോള്‍ കിലോയ്ക്ക് 200ലെത്തി എന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം കണക്കാക്കാതെ അദ്ദേഹം മൗനം പാലിക്കുകയാണ്.
തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ബിഹാര്‍ ഭരിക്കില്ല. എങ്ങനെ ഭരിക്കണമെന്ന് കോണ്‍ഗ്രസിനറിയാം കഴിഞ്ഞ പത്തു വര്‍ഷം രാജ്യം യുപിഎ ഭരിച്ചു, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ യുപിഎ സര്‍ക്കാറിനു സാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here