നായക ചര്‍ച്ചയില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നു സി ദിവാകരന്‍

Posted on: October 26, 2015 7:30 pm | Last updated: October 27, 2015 at 10:02 am
SHARE

c divakaranതിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആരു നയിക്കുമെന്ന കാര്യം താന്‍ നേരത്തെ പറഞ്ഞതാണെന്നും ഇനി വിഷയത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും സിപിഐ നേതാവ് സി. ദിവാകരന്‍. തനിക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വി എസ് അച്യുതാനന്ദന്‍ തന്നെയാകും അടുത്ത തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ നയിക്കുകയെന്നു ദിവാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന ദിവാകരന്റെ വെറും വിടുവായത്തരമാണെന്നു കണക്കാക്കിയാല്‍ മതിയെന്നു സിപിഎം പിബി അംഗം പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.