ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം വേണമെന്നു കെപിസിസി

Posted on: October 26, 2015 7:14 pm | Last updated: October 27, 2015 at 10:02 am
SHARE

vm sudeeranതിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്നു കെപിസിസി ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിനോടു രേഖാമൂലം ആവശ്യപ്പെട്ടതായും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ അറിയിച്ചു.

കേസില്‍ തെളിവുകളുണ്ടെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും ഇതിനു തടസമെന്തെന്നും ഹൈക്കോടതി സര്‍ക്കാരിനോടു ചോദിച്ചിരുന്നു. അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതി ഇക്കാര്യം ആരാഞ്ഞത്. ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here