വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴു വര്‍ഷം കഠിന തടവ്

Posted on: October 26, 2015 6:10 pm | Last updated: October 27, 2015 at 10:02 am
SHARE

arrested126ന്യൂഡല്‍ഹി:വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥയെ പീഡിപ്പിച്ച യുവാവിനെ കോടതി ഏഴു വര്‍ഷം കഠിന തടവിനു വിധിച്ചു. ഡല്‍ഹി സ്വദേശിയായ കരണ്‍ ബാസിനെയാണു ശിക്ഷിച്ചത്. ഇയാള്‍ 20,000 രൂപ പിഴയും അടയ്ക്കണം.

യുവതിയുടെ സമ്മതത്തോടെയാണു ലൈംഗിക ബന്ധം നടത്തിയതെന്ന വാദം കോടതി തള്ളി. സമാന സംഭവങ്ങളില്‍ സുപ്രീംകോടതി പലപ്പോഴായി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണു ഡല്‍ഹിയിലെ കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here