Connect with us

Kerala

ലീഗീനെ കൂടെക്കൂട്ടാനുള്ള അജണ്ട ഇല്ല: പിണറായി

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഒപ്പം കൂട്ടാനുള്ള അജണ്ടയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ലീഗിനെക്കുറിച്ച് പാര്‍ട്ടി ഒരു വ്യാമോഹവും വച്ചുപുലര്‍ത്തുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ആര്‍എസ്എസും ബിജെപിയും നിരാശയിലാണ്. ഹിറ്റ്‌ലറിന്റെ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുകകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. യുഡിഎഫിന് നാട്ടുകാരോട് ഒരു പ്രതിബദ്ധതയും ഇല്ല. രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും പിണറായി പറഞ്ഞു.

Latest