പിണറായിയുടെ ആര്‍എസ്എസ് വിരോധം അവസരവാദപരം: ഉമ്മന്‍ചാണ്ടി

Posted on: October 26, 2015 11:30 am | Last updated: October 27, 2015 at 10:01 am
SHARE

oommen chandy 7വയനാട്: പിണറായി വിജയന്റെ ആര്‍എസ്എസ് വിരോധം അവസരവാദപരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 77ല്‍ ജനസംഘത്തിനൊപ്പം മത്സരിച്ചവരാണ് സിപിഎം. അന്ന് പിണറായി എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ നയത്തില്‍ മാറ്റം വന്നിട്ടില്ല. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം നിലപാട് സ്വാഗതാര്‍ഹമാണ്. ലീഗിനെ ഇതുവരെ പരസ്യമായി അവഹേളിച്ചതിനും അപമാനിച്ചതിനും സിപിഎം മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാല് വോട്ടിനു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാന്‍ ഉമ്മന്‍ചാണ്ടി മടിക്കില്ലെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here