ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വി: ഇന്ത്യന്‍ ടീമിന് സോഷ്യല്‍മീഡിയയില്‍ പരിഹാസം

Posted on: October 26, 2015 11:48 am | Last updated: October 26, 2015 at 11:59 am

crദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലെ തോല്‍വിയോടെ പരമ്പര നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ക്യാപ്റ്റന്‍ ധോണിയാണ് ഏറ്റവും കൂടുതല്‍ പരിഹാസം ഏറ്റുവാങ്ങിയത്.

പഴയ പടക്കുതിരകളായ സച്ചിനും ദ്രാവിഡും ഗാംഗുലിയും സെവാഗും ഇല്ലാത്ത ഇന്ത്യയെ തോല്‍പ്പിച്ചതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്ന വാദമുയര്‍ത്തി ഇപ്പോഴത്തെ ടീമിനെ ചെറുതാക്കിയവര്‍ക്ക് ഇവരുണ്ടായിരുന്ന ടീം 2003 ലോകകപ്പ് ഫൈനലില്‍ നാണംകെട്ടെന്ന മറുപടിയുമായി നിലവിലെ താരങ്ങളുടെ ഫാന്‍സും രംഗത്തെത്തി.

crab
ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 438 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 224 റണ്‍സ് മാത്രമാണ് നേടാനായത്. 214 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബാറ്റിംഗും ബൗളിംഗും ഒരുപോലെ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ നാണക്കേടിന്റെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. ഇന്ത്യയ്‌ക്കെതിരെ ഒരു ടീം ഏകദിനത്തില്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മൂന്ന് പേര്‍ ഒരു മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടുന്നതും ഇതാദ്യം.crfcrbcracrxcrvcrscrt crg

crpcrgq