ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെ നാവിക സേനാ മുന്‍ മേധാവി

Posted on: October 26, 2015 9:32 am | Last updated: October 26, 2015 at 9:32 am
SHARE

admiral-ramdasന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി നാവികാ സേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി. കേന്ദ്ര സര്‍ക്കാര്‍ നോക്കി നില്‍ക്കേ ന്യൂനപക്ഷങ്ങളും ദളിതതരും ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. ഇതോര്‍ത്ത് തന്റെ ശിരസ്സ് കുനിയുകയാണെന്ന് മാഗ്‌സസേ അവാര്‍ഡ് ജേതാവായ രാംദാസ് കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ ദുഃഖരം, ദൗര്‍ഭാഗ്യകരം എന്നൊക്കെ വിശേഷിപ്പിച്ച് പിന്‍വാങ്ങുകയാണ്. നിരുപാധികം അതിനെ അപലപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
എനിക്ക് എണ്‍പത് വയസ്സായി. ഈ വാര്‍ധക്യത്തില്‍ എന്റെ ശിരസ്സ് കുനിയുകയാണ് ഇപ്പോള്‍. രാജ്യം ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത അതിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ. അസുഹ്ണുതയുടെ പ്രകടനങ്ങളാണ് നടക്കുന്നതെന്നും കത്തില്‍ പറയുന്നു.
1990 മുതല്‍ 1993 വരെ നാവിക സേനാ മേധാവിയായിരുന്നു അഡ്മിറല്‍ രാംദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here