ലിംഗ വിവേചനം: പ്രത്യേക ബഞ്ച് വേണമെന്ന് സുപ്രീം കോടതി

Posted on: October 26, 2015 12:01 am | Last updated: October 26, 2015 at 9:30 am
SHARE

supreme courtന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ ലിംഗ വിവേചനം അനുഭവിക്കുന്നുവെന്ന പരാതിയില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക ബഞ്ച് രൂപവത്കരിക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസിനിടെയാണ് മുസ്‌ലിംകളുടെ വിവാഹ മോചനവും ബഹുഭാര്യത്വവും കൂടി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. ഇതോടെ പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇത് പ്രകാരമാണ് കോടതി സ്വമേധയാ കേസെടുത്തത്.