ഹോണ്ട സിറ്റി കാറുകള്‍ തിരിച്ചു വിളിക്കുന്നു

Posted on: October 25, 2015 7:05 pm | Last updated: October 25, 2015 at 7:05 pm
SHARE

honda cityഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 3,879 സിറ്റികളെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. ഫെബ്രുവരി 2014 നും നവംബര്‍ 2014 നും ഇടയില്‍ നിര്‍മിച്ച സിറ്റികളുടെ സി വി ടി സോഫറ്റ്‌വെയറിന്റെ തകരാര്‍ പരിഹരിക്കുന്നതിനാണ് ഇത്.

തകരാറുള്ള വാഹനങ്ങള്‍ ഹോണ്ട ഡീലര്‍ഷിപ്പിലെത്തിച്ച് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്താവുന്നതാണ്. ഉപഭോക്താവിന് തങ്ങളുടെ സിറ്റിക്ക് തകരാറുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വെബ്‌പേജില്‍ എന്റര്‍ ചെയ്ത് വിവരം അറിയാം.