പാക് നാടക സംഘത്തിന്റെ നാടകം ശിവസേന തടഞ്ഞു

Posted on: October 25, 2015 6:24 pm | Last updated: October 26, 2015 at 9:59 am
SHARE

pakisthan dramaഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ പാക് നാടക സംഘം അവതരിപ്പിച്ച നാടകം ശിവസേന തടഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ നാടക സംഘത്തിന്റെ ‘ഭാഞ്ച്’ എന്ന നാടകമാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ ശിവസേന പ്രവര്‍ത്തകര്‍ വേദിയിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

നാടക സംഘത്തെ ക്ഷണിച്ച സംഘാടകരുമായി ശിവസേന പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി. പരിപാടിക്ക് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും പരാതിയുണ്ട്. രണ്ട് പോലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ സമാധാന സന്ദേശവുമായാണ് എത്തിയതെന്നും നാടകം തടസപ്പെട്ടതില്‍ വിഷമമുണ്ടെന്നും മാസ് ഫൗണ്ടേഷന്‍ വക്താക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here