വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

Posted on: October 25, 2015 6:12 pm | Last updated: October 26, 2015 at 9:59 am
SHARE

surendranകോഴിക്കോട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ വി എസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ അധികാര മോഹിയാണ് വി എസ് എന്നും വയസ് നൂറായിട്ടും പാര്‍ലിമെന്ററി മോഹം മതിയായിട്ടില്ലെന്നും കപട സദാചാരമാണ് വി എസിനെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ പത്ത് പാര്‍ട്ടിക്കാരെ കൊണ്ട് പ്രകടനം നടത്തിക്കുന്ന വി എസ് ഇക്കുറി ശശിയാവുന്നത് നമുക്ക് കാത്തിരുന്ന് കാണാമെന്നും നവംബര്‍ ഏഴിന് തകരാന്‍ പോകുന്നത് ഇടതുമുന്നണിയുടെ സ്വപ്‌നങ്ങള്‍ മാത്രമല്ല കേരള ധൃതരാഷ്ട്രരുടെ അധികാര ദുര കൂടി ആയിരിക്കുമെന്നും സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നു.

പൊതുവെ ബി ജെ പി നേതാക്കള്‍ വി എസിനോട് മൃതു സമീപനമാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ ഈയിടെയായി ആര്‍ എസ് എസിനെതിരെ വി എസ് ശക്തമായി രംഗത്ത് വന്നിരുന്നു. പശു മാതാവാണെങ്കില്‍ കാള ആര്‍ എസ് എസുകാരന്റെ തന്തയാണോ എന്ന് വി എസ് ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here