കേരളം മതേതരത്വത്തിന് വേണ്ടി ഒന്നിച്ചു നില്‍ക്കും: മുഖ്യമന്ത്രി

Posted on: October 25, 2015 3:36 pm | Last updated: October 26, 2015 at 10:00 am
SHARE

oommen chandyകോഴിക്കോട്: കേരളം മതേതരത്വത്തിന് വേണ്ടി ഒന്നിച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് വേരുറപ്പിക്കാനാകില്ല. കേരളത്തില്‍ ശ്രീനാരായണ ഗുരുവുണ്ടാക്കിയ സ്വാധീനം ബിജെപിക്ക് ഇല്ലാകതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റേയും ബിജെപിയുടേയും തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല. സിപിഎം_ ജനസംഘം നേതാക്കളുടെ ആക്രമണത്തിന് താന്‍ ഒരുപാട് ഇരയായിട്ടുണ്ട്. സിപിഎം_ ആര്‍എസ്എസ് നേതാക്കള്‍ തനിക്കെതിരെ വേദികെട്ടി പ്രചാരണം നടത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അന്ന് സിപിഎം നേരിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here