ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ല: കോടിയേരി

Posted on: October 25, 2015 3:18 pm | Last updated: October 26, 2015 at 10:00 am
SHARE

kodiyeriതിരുവനന്തപുരം: മുസ്‌ലിം ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഒരിടത്തും സിപിഎം ലീഗുമായി ധാരണയുണ്ടാക്കിയിട്ടില്ല. ആര്‍എസ്എസ് _ കോണ്‍ഗ്രസ് ബന്ധം മറച്ചുപിടിക്കാനാണ് മറിച്ചുള്ള പ്രചാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കുമെന്നുള്ളത് അനവസരത്തിലുള്ള ചര്‍ച്ചയാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് നയിക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞത് ശരിയായില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ആരു മുഖ്യമന്ത്രി ആകണമെന്ന് സിപിഎം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.