90-ാം വയസ്സിലും വോട്ട് പാഴാക്കാതെ നാരാണന്‍

Posted on: October 25, 2015 11:07 am | Last updated: October 25, 2015 at 11:07 am
SHARE

പനമരം:’എത്രവോട്ട് ചെയ്തിട്ടും പ്രയോജനമില്ല കലവും ചട്ടിയും ഉണ്ടാക്കിയാണ് ഞങ്ങളുടെ ജീവിതം’ പണിയില്ലെങ്കില്‍ പട്ടിണിയാണ്. എന്നാലും ഇത്തവണ വോട്ടുചെയ്യും.
കൈതക്കല്‍ കൂമ്പാരതെരുവു കോളനിയിലെ നാരയണന്‍ പറഞ്ഞത് 90 വയസ്സിനുള്ളില്‍ എത്രവോട്ടു ചെയ്തുവെന്ന് നിശ്ചയമില്ല.
വോട്ടിന്റെ തലേദിവസം ആദ്യകാലങ്ങളില്‍ പണവും മദ്യവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ എത്തുമായിരുന്നു. ഞങ്ങള്‍ അവരുടെ വെട്ടില്‍ വീഴുകയുമാണ് പതിവു. വോട്ടു ചെയ്യ്ത് കഴിഞ്ഞാല്‍ പിന്നെ അഞ്ച് വര്‍ഷം കഴിഞ്ഞ് വേണം കാണാന്‍. പൈതൃകമായി ലഭിച്ച 10 സെന്റെ സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. ഇത്രകാലമായിട്ടും പ്രഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സാഹചര്യം പോലും ജയിച്ച് പോയവര്‍ ചെയ്തിട്ടില്ല. കൂടിവെള്ള പ്രശ്‌നം പരിഹാരത്തിന് ഷാനവാസു എം.പിയുടെ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി കുഴല്‍ കിണര്‍ കുഴിച്ച് തന്നത് വളരെയാശ്വാസകരമേന്ന് കോളനിക്കാര്‍ പറഞ്ഞു.90 കഴിഞ്ഞെങ്കിലും പരസഹായം കൂടാതെ വോട്ടുചെയ്യാന്‍ കഴിയുമെന്ന് നാരായണന്‍ പറഞ്ഞു. ഇടക്കിടെ കിട്ടുന്ന തുച്ഛമായ പെന്‍ഷനാണ് ചെറിയ ആശ്വാസം. ഇതെ ആഭിപ്രയമാണ് 70 കഴിഞ്ഞ ഭാര്യ ചിന്നമ്മയ്ക്കും ഉള്ളത്. വോട്ടു ചെയ്യാനുള്ള അവസരം ഒന്നും പഴാക്കാന്‍ ഞാന്‍ തയ്യാറാല്ല പുതുതലമുറ വോട്ടിന്റെ വിലയെക്കുറിച്ച് അിറയാത്തത് വളരെ കഷ്ടമാണെന്ന് നാരായണന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here