ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Posted on: October 25, 2015 11:05 am | Last updated: October 25, 2015 at 11:05 am
SHARE

റിപ്പണ്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള റിപ്പണ്‍-വാളത്തൂര്‍ പ്രദേശത്ത് താമസിക്കുന്ന റഹീം(27) ആണ് ഉദാരമതികളുടെ സഹായം കാത്ത് കഴിയുന്നത്.
വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റഹീം. കൂലിവേല ചെയതാണ് റഹീം കുടുംബം പുലര്‍ത്തിയിരുന്നത്.
പ്രദേശത്തെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഈ യുവാവിന്റെ തുടര്‍ ചികിത്സക്കായി പ്രദേശവാസികള്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടത്താന്‍ സാധ്യമല്ലാത്തതിനാല്‍ ഉദാരമതികളുടെ കനിവും കാത്തുകഴിയുകയാണ് ഈ കുടുംബം. സഹായം അയക്കേണ്ടï വിലാസം: ചേനോത്ത് റഹീം ചികിത്സാ സഹായ കമ്മിറ്റി സെന്റ്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, മേപ്പാടി ബ്രാഞ്ച്. അക്കൗണ്ട് നമ്പര്‍: 3495380723 ഐ.എഫ്.എസ്.സി കോഡ്: സി ബി ഐ.എന്‍ 0280971.