ആക്രമത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted on: October 25, 2015 10:55 am | Last updated: October 25, 2015 at 10:55 am
SHARE

ഒറ്റപ്പാലം: ജില്ലയിലെ പല ബൂത്തുകളും പ്രദേശങ്ങളും സംഘര്‍ഷബാധിതമാണെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യയുള്ളതായും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എസ് ബി, എസ് എസ്ബി എന്നിവക്കു പുറമേ ഇന്റലിജന്‍സ് വിഭാഗവും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പല പ്രദേശങ്ങളും പ്രശ്‌നബാധിതമാണെന്നും അനിഷ്ട സംഭവങ്ങളുണ്ടകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.—ഇതിന്റെ ഭാഗമായി പോലീസ് രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രത്യേക യോഗം വിളിച്ച് സമാധാനം ഉറപ്പാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. അതേസമയം സ്ഥാനാര്‍ഥികളുടെ പ്രചാര സാധനസാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതിയുണ്ട്. സാമൂഹ്യവിരുദ്ധന്മാരാണ് ഇതിനു പിന്നിലെന്നാണ് സൂചന.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രാത്രികാലങ്ങളില്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ അറസ്റ്റുചെയ്യാനാണ് പോലീസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here