Connect with us

Palakkad

വടക്കഞ്ചേരിയില്‍ കടുത്ത പോരാട്ടം

Published

|

Last Updated

വടക്കഞ്ചേരി: തദ്ദേശസ്വയ”രണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് എത്തി നില്‍ക്കുന്ന ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത പോരാട്ടമാണ് വടക്കഞ്ചേരിയില്‍ ഇത്തവണ അരങ്ങേറുന്നത്.
മേഖലയിലെ അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഏറെ ആവേശവും ആശങ്കയും പടര്‍ത്തുന്ന കാഴ്ചയാണ് വടക്കഞ്ചേരിയില്‍ ഇത്തവണത്തെമത്സരരംഗം. വടക്കഞ്ചേരി പഞ്ചായത്തിലെ 20വാര്‍ഡുകളില്‍ ടൗണ്‍ കേന്ദ്രീകൃത വാര്‍ഡാണ് 14ാം വാര്‍ഡായ വടക്കഞ്ചേരി വാര്‍ഡ്. വനിതാ സംവരണ മാറി ജനറല്‍ വാര്‍ഡായതോടെയാണ് മത്സരം ശക്തമാകാന്‍ കാരണമായത്. പഞ്ചായത്താഫീസും കാരയന്‍ങ്കാട്, കമ്മാന്തറ, പുളിംപറമ്പ്, ബസ് സ്റ്റാന്റ്, ടൗണിന്റെ ഭൂരിഭാഗം പ്രദേശം എന്നി പ്രദേശങ്ങളടങ്ങിയതാണ് വടക്കഞ്ചേരി വാര്‍ഡ്. 130 ഓളം വോട്ടര്‍മാരാണ് ആകെ വാര്‍ഡിലുള്ളത്.
സ്വതന്ത്രന്‍മാരാണ് മുന്നണികളെ വെട്ടിലാക്കി രംഗത്ത് വന്നിരിക്കുന്നത്. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പ്രചരണപ്രവര്‍ത്തനങ്ങളിലും എല്ലാം സ്ഥാനാര്‍ഥികളും ഒരു പോലെ മത്സരരംഗത്തുണ്ട്. കഴിഞ്ഞപത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ അംഗമാണ് ഇവിടത്തെ പഞ്ചായത്തംഗം, ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കാനുള്ള കടുത്തശ്രമത്തിന്റെ ഭാഗമായാണ് ഇടത് പക്ഷംസ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞതിരഞ്ഞെടുപ്പില്‍ 1300 വോട്ടര്‍മാരില്‍ 1100 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇത്തവണ വാര്‍ഡിലെ പലരും മരണപ്പെട്ടതും സ്ഥലത്തില്ലാത്തതിന്റെയും സഹാചര്യം കണക്കിലെടുത്ത് ആയിരം വോട്ടുകളാണ് പോള്‍ ചെയ്യാന്‍സാധ്യതയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍.ആയിരം വോട്ടും 7 സ്ഥാനാര്‍ഥികളുമെന്നത് വോട്ടര്‍മാരിലും ആകെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്., പ്രഗലഭരും യുവാക്കളുമാണ് മത്സരരംഗത്തുള്ളത്. നിലവില്‍ വാര്‍ഡുമെമ്പറും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റുമായ പാളയംപ്രദീപാണ് യു ഡി എഫിന്റെ സ്ഥാനാര്‍ഥി, പത്രികാ സമര്‍പ്പണ സമയത്ത് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ നിന്നും സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചത്.
അതില്‍ പാര്‍ട്ടിചിഹ്നം നേടിയെടുത്തത് പാളയം പ്രദീപാണ്. നാമനിര്‍ദേശിക പത്രിക പിന്‍വലിക്കുന്ന ദിവസം ബാക്കി മൂന്ന് പേര്‍ പത്രികപിന്‍വലിച്ചെങ്കിലും മുമ്പ് രണ്ട് തവണ പഞ്ചായത്തംഗമായ കോണ്‍ഗ്രസ് നേതാവ് വി എച്ച് ബശീര്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് ബശീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും സ്വതന്ത്രരായി മത്സരരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
വടക്കഞ്ചേരി പഞ്ചായത്തില്‍ 20 വര്‍ഷത്തോളം ഓവര്‍സീയറായി പ്രവര്‍ത്തിച്ച് വരുകയും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അസി. എന്‍ജിനീയറായി വിരമിക്കുകയും ചെയ്ത വി ഡി യേശുദാസാണ് എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വിവിധ സാമൂഹിക , സംസ്‌കാരിക, സംഘടനകളിലെ നിറസാന്നിധ്യവും ഭാരവാഹികളുമായത്‌കൊണ്ടാണ് ജനകീയമുഖമെന്ന കണ്ടെത്തലില്‍ ഇടത്പക്ഷം വി ഡി യേശുദാസിനെസ്ഥാനാര്‍ഥിയാക്കിയത്.
കാരയന്‍ങ്കാടിലെ വ്യാപാരിയായജലാലുദ്ദീനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. മുസ് ലീം ലീഗ് മുന്‍മണ്ഡലം സെക്രട്ടറി സി എ ഇക് ബാലും സ്വതന്ത്രനായി മത്സരരംഗത്തുള്ളതിനാല്‍ ലീഗില്‍ നിന്ന് ഇക്ബാലിനെ പുറത്താക്കിയതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. കായികമേഖലയില്‍ നിറസാന്നിധ്യവും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനഉടമയുമായ മുഹമ്മദ് നൗഫല്‍( സ്വതന്ത്ര), ബി ജെ പി സ്ഥാനാര്‍ഥിയായ ശബരിഗിരീശന്‍ എന്നിവരും മത്സരരംഗത്തുണ്ട്‌