വെള്ളിപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുമെന്ന് വി എസ്

Posted on: October 24, 2015 7:42 pm | Last updated: October 24, 2015 at 11:33 pm
SHARE

VSതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ താനുന്നയിച്ച എല്ലാ ആരോപണങ്ങളും തെളിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട രേഖകളും കോളേജ് നിയമനങ്ങള്‍ക്ക് കോഴ നല്‍കിയതിന്റെ രേഖകളും ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളുമായി വൈകാതെ കോടതിയെ സമീപിക്കുമെന്നും വി എസ് പറഞ്ഞു.

അതിനിടെ മൈക്രോഫിനാന്‍സ് ക്രമക്കേട് സംബന്ധിച്ച് വി എസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും ചെന്നിത്തല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here