Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിക്കണമെന്ന് സി ദിവാകരന്‍

Published

|

Last Updated

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍. വി എസ് മല്‍സരിക്കാതെ മാറിനില്‍ക്കേണ്ട സാഹചര്യമില്ല. മികച്ച ജനപിന്തുണയാണ് ഇപ്പോഴും വി എസിന് ലഭിക്കുന്നതെന്നും സി ദിവാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ മുഖ്യപ്രചാരകന്‍ വി എസ് തന്നെയായിരിക്കും. ലീഗ് ഇടത് മുന്നണിയില്‍ വരുന്നത് അംഗീകരിക്കാനാവില്ല. വിട്ടുപോയ ഘടകകക്ഷികള്‍ ആറുമാസത്തിനകം മുന്നണിയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest