Connect with us

Kerala

എന്‍ എസ് എസ് നിലപാട് സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

Published

|

Last Updated

തൊടുപുഴ: വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്ന എന്‍ എസ് എസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണിയുണ്ടാക്കാമെന്ന ബി ജെ പി മോഹം വ്യാമോഹം മാത്രമാണ്. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മതേതര നിലപാടിന് പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ദുര്‍ബലപ്പെടുന്നുവെന്ന് സ്വയം ബോധ്യമുളള ഇടതു മുന്നണി മതേതര വോട്ടുകള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. മതന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കുന്നത് തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനാണ് സി പി എമ്മിന്റെ ശ്രമം. സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാത്തത് ജനകീയാടിത്തറയിലുളള സംശയം മൂലമാണ്. യു ഡി എഫിന്റെ മുഖ്യശത്രു എല്‍ ഡി എഫ് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

Latest