Connect with us

Kannur

വാട്‌സ്ആപ്പിലെ നഗ്നഫോട്ടോ കാണിച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

Published

|

Last Updated

കണ്ണൂര്‍: നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. ഗള്‍ഫിലുള്ള ഭര്‍ത്താവിന് യുവതി വാട്‌സ്ആപ്പിലൂടെ അയച്ച നഗ്നഫോട്ടോ നമ്പര്‍ മാറി ഭര്‍ത്താവിന്റെ സുഹൃത്തിന് ലഭിക്കുകയായിരുന്നു. ഈ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഇയാളും സുഹൃത്തുക്കളും യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്.

ബലാല്‍സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ വിജില്‍, ശരത്, രാജീവന്‍ എന്നിവരെ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു.