Connect with us

Gulf

മസ്ദര്‍ ഫ്രീസോണില്‍ കമ്പനികളുടെ എണ്ണം 300 കവിഞ്ഞു

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും സുസ്ഥിരവും കാര്‍ബണ്‍ കുറഞ്ഞ പട്ടണങ്ങളിലൊന്നുമായ അബുദാബി മസ്ദര്‍ സിറ്റിയില്‍ കമ്പനികളുടെ എണ്ണം 300 കവിഞ്ഞു.
100 ശതമാനം ഉടമസ്ഥാവകാശവും ഏറ്റവും കുറഞ്ഞ ചെലവില്‍ ലൈസന്‍സ് ലഭിക്കുന്നതും ഇറക്കുമതി മൂലധനവും വ്യക്തിഗത വരുമാനവുമാണ് നിക്ഷേപകരെ മസ്ദാറിലേക്ക് ആകര്‍ഷിക്കാനുള്ള കാരണം. ഫാസ്റ്റ് ട്രാക്കിലൂടെ മസ്ദാറില്‍ വിസ ലഭ്യമാക്കുന്നത്.
ചെറിയ ഇടത്തരം വലിയ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യ, സമാനതകളില്ലാത്ത പരിസ്ഥിതി സൗഹൃദം, ലോകോത്തര സൗകര്യങ്ങള്‍, ലിബറല്‍ നിക്ഷേപം എന്നിവ സിറ്റിയില്‍ സമാനതകളില്ലാത്ത അവസരം നല്‍കുന്നു. എന്‍ജിനിയറിംഗ്, ബി ടെക് മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്നതിനും മസ്ദര്‍ സിറ്റിയില്‍ നിക്ഷേപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും പ്രത്യേകം ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദ മേഖലയായതുകൊണ്ടും കാര്‍ബണ്‍ മുഖരിതമായതും നിരവധി വിദേശ വ്യവസായികളാണ് മസ്ദര്‍ സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിനായി മുന്നോട്ടുവരുന്നത്.
നിക്ഷേപ മേഖലയില്‍ പ്രതിവര്‍ഷം 70 മുതല്‍ 80 ശതമാനം വരെ വളര്‍ച്ചയാണുള്ളതെന്ന് മസ്ദര്‍ സിറ്റി മാര്‍ക്കറ്റിംഗ് മാനേജര്‍ വ്യക്തമാക്കി.
മസ്ദര്‍സിറ്റി ഫ്രീസോണ്‍ മേഖല നവീകരണ പാതയിലാണുള്ളത്. നൂതനമായ ആശയങ്ങള്‍ സ്വീകരിച്ച് പ്രാദേശികമായി മുന്നോട്ടുനീങ്ങുന്നതായും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ സാങ്കേതിക വിദ്യ, പ്രദേശത്തെക്കുറിച്ചുള്ള അവബോധം, സുസ്ഥിര വികസനം എന്നിവ സിറ്റിയുടെ വളര്‍ച്ചക്ക് മുതല്‍കൂട്ടാവുകയാണ്. സൗരോര്‍ജം ഉപയോഗിച്ചാണ് മസ്ദര്‍ സിറ്റിയിലെ മുഴുവന്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം മസ്ദര്‍ സിറ്റിയില്‍ നിന്നു സൗരോര്‍ജത്തില്‍ നിര്‍മിച്ച സോളാര്‍ ഇംബിള്‍സ് 2 വിമാനം ലോകസഞ്ചാരത്തിന് ചുറ്റപ്പെട്ടത് മസ്ദാര്‍സിറ്റിയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചിരുന്നു. മസ്ദര്‍ ഫ്രീസോണ്‍ ലോകത്ത് അതിവേഗം വളരുന്ന ഇമാറാത്തി കമ്പനിയാണ്.

Latest