സിഫ്ഫ്-റബീയ ടീ ചാമ്പ്യന്‍സ് ലീഗ്: ഫ്രൈഡെ ഫ്രന്റ്‌സ്‌നും യുണൈറ്റെഡ് ക്ലബ് ബിക്കുംആദ്യജയ,

Posted on: October 24, 2015 6:19 pm | Last updated: October 24, 2015 at 6:19 pm
SHARE

FOOTBALLസിഫ്ഫിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സിഫഫ്‌റബിയ ചാമ്പ്യന്‍സ് ലീഗ് രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ ഫ്രൈഡേ ഫ്രന്റ്‌സ് ക്ലബ് എകപക്ഷീയമായ ഒരു ഗോളിന് യംഗ് ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചു. വിരസമായ ആദ്യപകുതിയില്‍ യംഗ ചലഞ്ചേഴ്‌സ് ഒന്നു രണ്ടു അപകടകരമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മിന്നുന്ന സേവുകളുമായി ഫ്രൈഡെ ഫ്രന്റ്‌സ് ഗോള്‍കീപ്പര്‍ ജുനൈദ് ടീമിന്റെ രക്ഷകനായി. രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഫ്രൈഡേ ഫ്രന്‍സ് കളിയുടെ നാല്‍പതാം മിനുട്ടില്‍ ഫായിസ് ഷൗക്കത്തലി നേടിയ ഗോളില്‍ വിജയിച്ചു. മികച്ച കളിക്കാരനായി ഫ്രൈഡെഫ്രന്റ്‌സ് താരം യാസിര്‍ കണ്ണകത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം മത്സരത്തില്‍ യുണൈറ്റെഡ് സ്‌പോര്‍ട്‌സ് ക്ലബ് ബി ഒരു ഗോളിന് എഫ് സി ഖുവൈസയെ തോല്‍പ്പിച്ചു. ഇരുടീമുകളും കരുതലോടെ പന്ത് തട്ടിയപ്പോള്‍ വിരസമായിരുന്ന ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായി എതിര്‍ഗോളിലേക്ക പന്തെത്തിക്കാന്‍ സാധിച്ചില്ല. മല്‍സരം പലപ്പോഴും പരുക്കനായപ്പോള്‍ ഖുവൈസയുടെ മൂന്ന് കളിക്കാര്‍ മഞ്ഞക്കാര്‍ഡുകള്‍ കണ്ടു. കളിയുടെ 43ാം മിനുട്ടില്‍ ഫോര്‍വേഡ് മുഹമ്മദ് റാഫിയാണ് ഗോള്‍ നേടിയത്.

ആവേശകരമായിരുന്ന മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റു കളായ ടൗണ്‍ ടീം സ്‌ട്രൈക്കേഴ്‌സിനെ നവാഗതരായ മക്കാ ഇന്ത്യന്‍ എഫ് സി സമനിലയില്‍തളച്ചു

മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ട മക്കാ ഗോള്‍കീപ്പര്‍ മുഹമ്മദ് റാഫിക്കുള്ള ട്രോഫി കബീര്‍ കൊണ്ടോട്ടി സമ്മാനി ച്ചു. റബിയ ടീം മുഖ്യപ്രായോചകരായ ടൂര്‍ണമെന്റില്‍ അല്‍അബീര്‍ മെഡിക്കല്‍ഗ്രൂപ്പ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, വി എല്‍ സി സി, ടി എസ് എസ്, ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ്, ഗാമന്‍ ഗ്രൂപ്പ്, കതിര്‍ റൈസ്, ശറഫിയ ട്രേഡിംഗ്, റയാന്‍ പൊളിക്ലിനിക്, എന്നിവര്‍ സഹപ്രായോചകരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here