Connect with us

Gulf

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു

Published

|

Last Updated

ജിദ്ദ: കരിപ്പൂര്‍ വിമാനത്താവള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുടങ്ങിക്കിടന്നിരുന്ന ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നവംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലു ദിവസങ്ങളിലാണ് മുംബൈ വഴി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എ 320 വിമാനങ്ങളുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നത്. ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്.

ജിദ്ദയില്‍ നിന്നു രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തിച്ചേരും. അവിടെ നിന്ന് രാവിലെ 6.25ന് പുറപ്പെടുന്ന വിമാനം 8.45ന് കോഴിക്കോട് എത്തിച്ചേരും. കോഴിക്കോട്ട് നിന്ന് രാവിലെ 9.25ന് പുറപ്പെടുന്ന ജിദ്ദ വിമാനം 11.25ന് മുംബൈയില്‍ ഇറങ്ങും. അവിടെ നിന്ന് വൈകിട്ട് 4.50ന് പുറപ്പെട്ട് 7.45ന് ജിദ്ദയില്‍ എത്തും. എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സും മറ്റും കരിപ്പൂരിലായിരിക്കും.

Latest