ആര്‍എസ്എസുകാരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നവരാണോ? പിണറായി

Posted on: October 24, 2015 3:04 pm | Last updated: October 24, 2015 at 11:33 pm
SHARE

pinarayi-vijayanകാസര്‍കോട്: ആര്‍എസ്എസുകാരെല്ലാം സസ്യാഹാരം കഴിക്കുന്നവരാണോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മലയാളികള്‍ പട്ടിയിറച്ചി കഴിക്കാറില്ല. എന്നാല്‍ ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി കഴിക്കാറുണ്ട്. എന്നു കരുതി അവരെയെല്ലാം കൊല്ലാന്‍ പറ്റുമോ എന്നും പിണറായി ചോദിച്ചു.
രാജ്യത്ത് പശുവിന്റെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്. അവര്‍ക്ക് മൗനാനുവാദം നല്‍കി കോണ്‍ഗ്രസ് സഹായിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളുടെ നീക്കങ്ങള്‍ തടയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ശ്രമമില്ലാത്തത് ഇവരുടെ ലക്ഷ്യം ഒന്നായത് കൊണ്ടാണെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here