Connect with us

Kerala

മുരളി അധ്യക്ഷനായ ബിജെപിയിലേക്കില്ല: രാമന്‍ പിള്ള

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി വിട്ടു പോയവരെ കൊണ്ടുവരണമെന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ മുന്‍ ബിജെപി നേതാവ് രാമന്‍പിള്ള രംഗത്തെത്തി. വി മുരളീധരന്‍ പ്രസിഡന്റായിക്കുന്ന പാര്‍ട്ടിയിലേക്കില്ലെന്ന് കെ രാമന്‍പിള്ള വ്യക്തമാക്കി. താല്‍ക്കാലിക പ്രസഡന്റായി എത്തിയ മുരളി ആറു വര്‍ഷമായി തുടരുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അവിഹിത മാര്‍ഗത്തിലൂടെയാണ് മുരളി പദവികള്‍ നേടിയെടുത്തത്. മിസ്ഡ് കോള്‍ അടിച്ച് നേതാവായതാണ് മുരളി. മണിയടിക്കാനുള്ള കഴിവ് മാത്രമാണ് മുരളിക്കുള്ളതെന്നും രാമന്‍പിള്ള പറഞ്ഞു. ബിജെപി വിട്ട മുന്‍നേതാക്കളായ രാമന്‍പിള്ളയ്ക്കും പി പി മുകുന്ദനും മിസ്‌കോളടിച്ച് പാര്‍ട്ടിയില്‍ ചേരാമെന്ന മുരളിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുരളീധരനെതിരെ മുതിര്‍ന്ന നേതാവ് പി എസ് ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി പരിഗണിക്കണം. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest