National
പ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും
ന്യൂഡല്‍ഹി: പ്രശസ്ത പാക് ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. സമിയുടെ അപേക്ഷ പരിഗണിച്ചാണ്
കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് അനുകൂലമായി അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് തീരുമാനം. 14 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ കഴിയുകയാണ് അദ്‌നാന്‍.
ഇന്ത്യന്‍ പൗരത്വത്തിനായി നിരവധി തവണ അദ്‌നാന്‍ അപേക്ഷ നല്‍കിയിരുന്നു. ഓഗസ്റ്റ് മുതല്‍ പാസ്‌പോര്‍ട്ട് പുതുക്കാതെ അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2001 മാര്‍ച്ചില്‍ ഒരു വര്‍ഷത്തെ വിസിറ്റിങ് വിസയില്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് നിരവധി തവണ വിസ നീട്ടി നല്‍കുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
മുംബൈ പോലീസിനാണ് അദ്‌നാന്‍ ആദ്യം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് തള്ളിയിരുന്നു. ഇന്ത്യയില്‍ കഴിയാനാണ് താല്‍പര്യമെന്ന് അദ്‌നാന്‍ നേരത്തെ പറഞ്ഞിരുന്നു.