Connect with us

Kerala

ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ട് തൊഴുതു: വി എസ്

Published

|

Last Updated

അടിമാലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഷേക്‌സ്പിയറിന്റെ പ്രശസ്ത കഥാപാത്രമായ പണത്തിന് പകരം മാംസം ചോദിച്ച കൊള്ളപ്പലിശക്കാരന്‍ ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ട് തൊഴുതുവെന്ന് വി എസ് പരിഹസിച്ചു. ഷൈലോക്കിനെ പോലും തോല്‍പ്പിക്കുന്ന പലിശക്കാരനാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു.

വിഖ്യാത സാഹിത്യകാരന്‍ ഷേക്‌സ്പിയറിന്റെ “മെര്‍ച്ചന്റ് ഓഫ് വെനീസ്” എന്ന നാടകത്തിലെ കൊള്ളപ്പലിശക്കാരനായ ദുഷ്ടകഥാപാത്രമാണ് ഷൈലോക്ക്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഷൈലോക്കാണ് വെള്ളാപ്പള്ളിയെന്നായിരുന്നു വി എസിന്റെ പരിഹാസം.