അധികാരമോഹികളെ കൂട്ടുപിടിച്ചുള്ള ആര്‍ എസ് എസ് ശ്രമം നടക്കില്ല: എസ് ആര്‍ പി

Posted on: October 24, 2015 10:07 am | Last updated: October 24, 2015 at 10:07 am

s-ramachandran-pillaiപാലക്കാട്: അധികാരമോഹികളായ ചില നേതാക്കളെ കൂട്ടുപിടിച്ച് കേരളത്തില്‍ വേരുറപ്പിക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കം നടക്കാന്‍ പോകുന്നില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.
എല്‍ ഡി എഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി. ഇപ്പോള്‍ കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ ഒരുപറ്റം അധികാരമോഹികളെ കൂട്ടുപിടിച്ച് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയുമോ എന്നാണ് ആര്‍എസ്എസ്സും ബിജെപിയും ശ്രമിക്കുന്നത്.
അവരുടെ മോഹം ഈ തെരഞ്ഞെടുപ്പിലും നടക്കാന്‍ പോകുന്നില്ല. അവരുടെ ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിക്കില്ല. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടത്തില്‍ മുക്കിക്കൊല്ലുകയാണ്. ഒന്നരലക്ഷംകോടിരൂപയാണ് കേരളം അടച്ചുതീര്‍ക്കാനുള്ളത്. ഓരോ കേരളീയനും ശരാശരി അമ്പതിനായിരംരൂപയുടെ കടക്കാരനായി മാറി.
സര്‍വമേഖലേയയും തകര്‍ത്ത യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും ചര്‍ച്ചയാകും-എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ആര്‍ സ്വാമിനാഥന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, എ പ്രഭാകരന്‍, സുബാഷ് ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. ‘