തണല്‍മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Posted on: October 24, 2015 10:04 am | Last updated: October 24, 2015 at 10:04 am

ആലത്തൂര്‍: താലൂക്ക് ഓഫീസ് കോമ്പൗണ്ടിന് മുന്‍’ാഗത്തെ ബസ്‌സ്റ്റോപ്പില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന വലിയ വാകമരം പൂജാ അവധിദിനങ്ങളില്‍ മുറിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
ഒരുനൂറ്റാണ്ട് പിന്നിട്ട താലൂക്ക് ഓഫീസില്‍ വരുന്നവര്‍ക്ക് അരനൂറ്റാണ്ടിലധികം തണലേകിയ വയസന്‍ വൃക്ഷത്തെയാണ് ശിഖരങ്ങള്‍ ഉണങ്ങിവീഴുന്നു എന്ന കാരണം പറഞ്ഞ് മുറിക്കാന്‍ ശ്രമം നടക്കുന്നത്.
മരത്തില്‍ ഒട്ടിച്ച പരസ്യം കണ്ടപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തണല്‍വൃക്ഷം മുറിക്കരുതെന്നും കെട്ടിടങ്ങള്‍ക്കും മറ്റും അപകടകരമായവിധം ബലക്ഷയം വന്ന ശിഖരങ്ങള്‍ നീക്കം ചെയ്ത് വൃക്ഷത്തെവൃക്ഷതൈ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.—പൂജ അവധി ദിവസങ്ങളില്‍ മരംമുറിക്കുമെന്നും മരത്തിനു താഴെ വാഹനങ്ങള്‍ തീര്‍ത്തരുതെന്നും കാട്ടി താലൂക്ക് തഹസീല്‍ദാരാണ് മരത്തില്‍ പരസ്യം പതിച്ചിരിക്കുന്നത്.