അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഗ്രാമീണന്‍ കൊല്ലപ്പെട്ടു

Posted on: October 23, 2015 10:51 pm | Last updated: October 23, 2015 at 10:51 pm

INDO-PAK BORDERജമ്മു: ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സാംബ ജില്ലയിലെ മംഗുചക്ക് ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിവെപ്പ് നടത്തിയത്.