മന്നവും ശങ്കറും ഐക്യമുണ്ടാക്കിയത് എന്തിനായിരുന്നുവെന്ന് വെള്ളാപ്പള്ളി

Posted on: October 23, 2015 8:02 pm | Last updated: October 23, 2015 at 8:02 pm
SHARE

vellappalliകൊല്ലം: മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഐക്യമുണ്ടാക്കിയത് കള്ളത്തരം മറക്കായിരുന്നോ എന്ന് വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ ഹിന്ദു ഐക്യം പറയുന്നത് കള്ളത്തരങ്ങള്‍ മറക്കാനാണെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എന്ത് അര്‍ത്ഥത്തിലാണു സുകുമാരന്‍ നായര്‍ ഇങ്ങനെ പറഞ്ഞതെന്നറിയില്ല. അതു വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നയാണ്. നാരായണ പണിക്കരും സുകുമാരന്‍ നായരും ഹിന്ദു ഐക്യത്തിനു വേണ്ടി വന്നത് എന്തിനായിരുന്നു? കാര്യങ്ങളറിയാതെ കാടടച്ചു വെടിവെക്കുന്ന സുകുമാരന്‍ നായര്‍ക്കു കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ പറഞ്ഞതെല്ലാം മാറ്റി പറയേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here