മോദിക്ക് രാമന്റെ അനുഗ്രഹമുണ്ട്; വിലക്കയറ്റം ഉടന്‍ പരിഹരിക്കും: ഉമാഭാരതി

Posted on: October 23, 2015 6:37 pm | Last updated: October 23, 2015 at 6:37 pm
SHARE

Umabharathiലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാന്‍ രാമന്റെ അനുഗ്രഹമുണ്ടെന്നും അതുകൊണ്ട് ഉടന്‍ തന്നെ വിലക്കയറ്റം പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ഝാന്‍സിയില്‍ ദസറാ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ആദിത്യ ജെയിനും പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here