Connect with us

Gulf

ഹോം ഓട്ടോമേഷന്‍ സംവിധാനവുമായി ഇത്തിസാലാത്ത്‌

Published

|

Last Updated

ഹോം ഓട്ടോമേഷന്‍ സംവിധാനം റാശിദ് മാജിദ് അല്‍ അബ്ബാര്‍ പരിചയപ്പെടുത്തുന്നു

ദുബൈ: ഹോം ഓട്ടോമേഷന്‍ സംവിധാനത്തിന് രൂപം നല്‍കിയതായി ഇത്തിസാലാത്ത് ഹോം പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് റാശിദ് മാജിദ് അല്‍ അബ്ബാര്‍ വ്യക്തമാക്കി. ഇന്നലെ ജൈറ്റക്‌സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിബാറോ ഹോം ഓട്ടോമേഷന്‍ സിസ്റ്റമെന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഇത്തരത്തില്‍ ഒരു സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. വീടുകളുടെ നിരീക്ഷണം, സുരക്ഷ, എയര്‍കണ്ടീഷനുകളുടെ നിര്‍വഹണവും നിയന്ത്രണവുമെല്ലാം വിദൂരനിയന്ത്രിത ഉപകരണത്തിന്റെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വീടുകളിലെ എയര്‍കണ്ടീഷനുറകള്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവക്കൊപ്പം വാതിലുകളുടേയും മറ്റും പൂട്ടുകള്‍ തുടങ്ങിയവ ഈ സംവിധാനത്തില്‍ നിയന്ത്രിക്കാനാവും. ഈ പരമ്പരയിലെ ഐ ഹോം സംവിധാനത്തിന് ഇത്തിസാലാത്ത് നേരത്തെ രൂപം നല്‍കിയിരുന്നു. കണ്‍ട്രോളര്‍, ഡോര്‍ സെന്‍സര്‍, മോഷന്‍ സെന്‍സര്‍, ഇന്‍ഡോര്‍ ക്യാമറ തുടങ്ങിവയാണ് ഐ ഹോം പാക്കേജില്‍ ഉള്‍പെട്ടിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വീടിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സാധിക്കും. ഇതിനായി ഒരു വര്‍ഷത്തേക്ക് 2,187 ദിര്‍ഹമാണ് ഇത്തിസാലാത്ത് ഈടാക്കുന്നത്. ഡൗണ്‍ പേയ്‌മെന്റ് സംവിധാനത്തില്‍ 12 മാസ ഗഡുക്കളായും ഇതിനുള്ള തുക അടക്കാവുന്നതാണ്. ആദ്യഗഡു 993 ദിര്‍ഹമും പിന്നീട് പ്രതിമാസം 93 ദിര്‍ഹമുമാണ് ഈടാക്കുന്നത്. കൂള്‍ ഹോം എന്ന സ്മാര്‍ട് ലിവിംഗ് സംവിധാനത്തിലൂടെ വീടുകളിലെ ശീതീകരണ സംവിധാനത്തെ നിയന്ത്രിക്കാനുള്ള സംവിധാനവും ഇത്തിസാലാത്ത് ഒരുക്കിയിട്ടുണ്ട്. എയര്‍കണ്ടീഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇതിനായി വര്‍ഷത്തേക്ക് 2,299 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇതിലും ഡൗണ്‍ പേയ്‌മെന്റായി 999 ദിര്‍ഹമും പ്രതിമാസം 109 ദിര്‍ഹമുമാണ് ഈടാക്കുന്നത്.
ഇത്തിസാലാത്ത് ഉപഭോക്താക്കള്‍ക്കായി കാഴ്ച വെക്കുന്ന ഈ വിഭാഗത്തിലെ മൂന്നാമത്തെ സ്മാര്‍ട് സംവിധാനമാണ് സേഫ് ഹോം. ഇതിലൂടെ വീടുകളുടെ വാതിലുകള്‍ ഉള്‍പെടെയുള്ളവ റിമോട്ടിന്റെ സഹായത്തോടെ നിയന്ത്രിക്കാനാവുമെന്നും ടാബിന്റെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു.

Latest