ശിവസേനയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

Posted on: October 23, 2015 2:43 pm | Last updated: October 24, 2015 at 12:12 am
SHARE

congressന്യൂഡല്‍ഹി: ശിവസേനയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇന്ത്യ മതേതര രാജ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്നത് മതേതരരാജ്യമാണ്. അതിന് മാറ്റം വരുത്താന്‍ സാധിക്കില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയ ശിവസേനയെ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടിയെടുക്കണമെന്നും റാഷിദ് അല്‍വി ആവശ്യപ്പെട്ടു.
ഭരണഘടനാവിരുദ്ധമായ പരാമര്‍ശം നടത്തിയയാളുടെ പാര്‍ട്ടിയടക്കം നിരോധിക്കണം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here