ലോകകപ്പ് യോഗ്യത: ബ്രസീല്‍ ടീമില്‍ നെയ്മര്‍ തിരിച്ചെത്തി

Posted on: October 23, 2015 2:22 pm | Last updated: October 23, 2015 at 2:22 pm

neymarറിയോഡി ഷാനെറോ:നാലു മത്സരങ്ങളുടെ രാജ്യാന്തര വിലക്കിനുശേഷം ബ്രസീല്‍ ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തുനുള്ള ടീമിലേക്കാണ് പരിശീലകന്‍ കാര്‍ലോസ് ദുംഗ നെയ്മറെ തിരിച്ചു വിളിച്ചത്. നവംബര്‍ 13-നാണ് ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടം. അര്‍ന്റൈന്‍ തലസ്ഥാനമായ ബുവേനോസ് അരീസിലാണ് മത്സരം.