വയനാട്ടില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Posted on: October 23, 2015 11:51 am | Last updated: October 24, 2015 at 12:12 am
SHARE

വയനാട്: കോണിച്ചിറയില്‍ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോണിച്ചിറ സ്വദേശി അനൂപ്, ഭാര്യ ആനി ഇവരുടെ രണ്ടര വയസുകാരി മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ മൂവരെയും കിടപ്പുമുറിക്ക് പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും കതകുചവിട്ടു പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അനൂപ് തൂങ്ങി മരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അനൂപ്. കുടുംബപ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.