ഒ ഐ സി സി ജിദ്ദ അസ്സീസിയ ഏരിയ കമ്മറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

Posted on: October 23, 2015 11:00 am | Last updated: October 23, 2015 at 11:31 am
SHARE

ജിദ്ദ: ഒ ഐ സി സി ജിദ്ദ അസ്സീസിയ കമ്മറ്റിയുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്് കണ്‍വെന്‍ഷന്‍ സമീറ പോളിക്‌ളിനിക്കില്‍ വെച്ച് നടന്നു .
ഗ്ലോബല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ അലി പരുത്തിക്കുന്നന്‍ അധ്യക്ഷതവഹിച്ചു. ഫാസിസ്റ്റ് സംഘടനകളും വര്ഘീഡയവാദികളും ഭാരതത്തിന്റെ ഐക്യത്തിന് തന്നെ ഭീഷണിയാവുന്ന ഈ കാലത്ത് കൊണ്‍ഗ്രസിന്റെ പ്രാധാന്യം വര്‍ധിച്ച വരികയാണെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
റിജിയണല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രാജശേഖരന്‍ അഞ്ചല്‍, സമദ് കിനാശേരി , ശുക്കൂര്‍ വക്കം ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍ ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ , ഗ്ലോബല്‍ കമ്മറ്റി അംഗം അലി തെക്കുതോട്, ജിദ്ദ കമ്മറ്റി എക്‌സിക്യുട്ടീവ് അംഗം അബ്ദുല്‍ കാദര്‍, കണ്ണൂര്‍ ജില്ല പ്രസിഡന്റ് ലത്തീഫ് ,ആലപ്പുഴ ജില്ല പ്രസിഡന്റ് സാദിക്ക് കായംകുളം, ശരഫിയ ഏരിയ പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കൊടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു .അേബ്ദുറഹിം ഇസ്മയില്‍ സ്വാഗതവും ഉല്ലാസ് അടൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here