വികെ സിംഗ് സംയമനം പാലിക്കണമായിരുന്നുവെന്ന് രാജ്‌നാഥ്‌സിംഗ്

Posted on: October 23, 2015 11:13 am | Last updated: October 24, 2015 at 12:12 am
SHARE

rajnath singhന്യൂഡല്‍ഹി: വികെ സിംഗ് സംയമനം പാലിക്കണമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ്‌സിംഗ്്.വികെ സിംഗ് നടത്തിയ പ്രസ്താവനയില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദളിത് കുട്ടികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി കെ സിംഗ് മാപ്പ് പറഞ്ഞിരുന്നു. ആരേയും വേദനിപ്പിക്കാനല്ല താന്‍ പരാമര്‍ശം നടത്തിയത്. രാജ്യത്തിനായി പോരാടിയ ആളാണ് താന്‍. വിഭാഗീയതയെ അനുകൂലിക്കുന്നില്ലെന്നും വി കെ സിംഗ് ട്വിറ്ററില്‍ പറഞ്ഞു. ഹരിയാനയില്‍ രണ്ട് ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തിലാണ് വി കെ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നായിരുന്നു വി കെ സിംഗിന്റെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here