Connect with us

Gulf

സഊദിയില്‍ ഇനി ശമ്പളം വൈകിയാല്‍ 3000 റിയാല്‍ പിഴ

Published

|

Last Updated

ജിദ്ദ: സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമയില്‍ നിന്ന് 3000 സഊദി റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശമ്പളത്തില്‍ കുറവ് വന്നാലും പിഴ ഒടുക്കേണ്ടി വരും. തൊഴില്‍ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റ് അനുസരിച്ചാണ് നടപടി.

2013ല്‍ വിവിധ ഘട്ടങ്ങളിലായാണ് വേജ് പ്രോട്ടക്ഷന്‍ സിസ്റ്റം രാജ്യത്ത് കൊണ്ടുവന്നത്. 130ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. നവംബര്‍ മധ്യത്തോടെ നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലേക്കും നിയമം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest