Connect with us

International

ഇന്ത്യാ-പാക് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഒബാമയും ശരീഫും

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും കാശ്മീര്‍ അടക്കം തര്‍ക്ക വിഷയങ്ങളില്‍ സുസ്ഥിരവും സമഗ്രവുമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസില്‍ ഒന്നരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു നേതാക്കളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. പാക്കിസ്ഥാന്റെയും മേഖലയുടെയും ഭാവിക്ക് ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ അനിവാര്യമാണെന്ന് കൂടുക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
അമേരിക്ക പാക്കിസ്ഥാന് എട്ട് എഫ് – 16 വിമാനങ്ങള്‍ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് നിഷേധിച്ചു. അത്തരം വിഷയങ്ങളില്‍ ഇന്നലെ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് വക്താവ് അറിയിച്ചു.

Latest