സര്‍ക്കാരിനെതിരെ വീണ്ടും ഡി ജി പി ജേക്കബ് തോമസ്

Posted on: October 22, 2015 6:25 pm | Last updated: October 23, 2015 at 9:20 am
SHARE

jacob thomasകൊച്ചി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ഡി ജി പി ജേക്കബ് തോമസ് രംഗത്ത്. വിജിലന്റ് കേരള പദ്ധതിയില്‍ തുടരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയക്കാരുടെ പിന്നാലെ പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

റെയ്ഡ് നടത്ത് 25 കോടിയുടെ അനധികൃത ലോട്ടറി പിടിച്ച ലോട്ടറി സെക്രട്ടറിയെ എന്തിനാണ് മാറ്റിയതെന്ന് ജേക്കബ് തോമസ് ചോദിച്ചു. രാഷ്ട്രീയക്കാരുടെ പിന്നാലെ പോയാല്‍ നമുക്ക് സ്ഥാനത്ത് തുടരാനാവും. എന്നാല്‍ അങ്ങനെ ചെയ്താല്‍ താനിരിക്കുന്ന സ്ഥാനം ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു.