ഇടുക്കിയില്‍ സി പി എം സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Posted on: October 22, 2015 4:09 pm | Last updated: October 22, 2015 at 4:29 pm
SHARE

cpmഇടുക്കി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. അടിമാലി തൂക്കുപാറ അമ്പഴച്ചാല്‍ പുത്തന്‍പുര്ക്കല്‍ ലിസി രാജന്‍ (46) ആണ് മരിച്ചത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ കല്ലാറില്‍ സ്ഥാനാര്‍ഥിയിയായിരുന്നു. പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലിസി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.