വി കെ സിംഗ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Posted on: October 22, 2015 3:57 pm | Last updated: October 23, 2015 at 9:21 am
SHARE

vk singhന്യൂഡല്‍ഹി: ദളിത് കുടുംബത്തെ അവഹേളിച്ച് സംസാരിച്ച കേന്ദ്രമന്ത്രി വി കെ സിംഗ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയാണ് വി കെ സിംഗിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

ആക്രമണത്തിനു ഇരയായ കുടുംബത്തെ അവഹേളിക്കുകയാണ് വി കെ സിംഗ് ചെയ്തത്. ദളിത് സഹോദരങ്ങള്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ അപലപിക്കപ്പെടേണ്ടതാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here