രഞ്ജി ട്രോഫി: കര്‍ണാകക്കെതിരെ സെവാഗിന് സെഞ്ച്വറി

Posted on: October 22, 2015 2:12 pm | Last updated: October 23, 2015 at 9:20 am
SHARE

Sehwag-AFPമൈസൂര്‍; രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്കെതിരെ വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രണ്ട് ദിവസത്തിന് ശേഷമാണ് സെഞ്ച്വറി നേടുന്നത്. 119 പന്തില്‍ നിന്ന് 11 ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പടെയാണ് സെവാഗ് സെഞ്ച്വറി തികച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ 42ാം സെഞ്ച്വറിയാണ് ഇന്ന് പിറന്ന്ത്. 89.3 സ്‌െ്രെടക്ക് റൈറ്റിലായിരുന്നു സെവാഗിന്റെ സെഞ്ച്വറി.സെവാഗിന്റെ മികവില്‍ കരുത്തരായ കര്‍ണാടകക്കെതിരെ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുത്തിട്ടുണ്ട്‌
സീസണിലെ ആദ്യ മത്സരത്തില്‍ സെവാഗ് 92 റണ്‍സ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here