Connect with us

Kozhikode

മാലിന്യമുക്ത ഇലക്ഷന്‍ പദ്ധതിയുമായി ശുചിത്വമിഷന്‍

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഇത്തവണ പോളിങ് ബൂത്തുകളെ മലീമസമാക്കില്ല. മാലിന്യവിമുക്തമായ ഇലക്ഷന്‍ എന്ന ആശയവുമായി ജില്ലാ ശുചിത്വമിഷന്‍ ഗ്രീന്‍ ഇലക്ഷന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പരിശീലനകേന്ദ്രങ്ങള്‍, ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍, ഇലക്ഷന്‍ ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിടമാലിന്യസംസ്‌കരണത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഇലക്ഷന്‍ പ്രചരണത്തിനായി പ്ലാസ്റ്റിക്, ഫഌക്‌സുകള്‍ എന്നിവ നിരോധിക്കാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കും. തെരഞ്ഞെടുപ്പ് പരിശീലനവേളയിലും തിരഞ്ഞെടുപ്പ് സമയത്തും ഉദ്യോഗസ്ഥര്‍ക്കായി എത്തുന്ന ഭക്ഷണം, വെള്ളം എന്നിവ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിക്കണം.
വേസ്റ്റ്ബിന്‍ സ്ഥാപിക്കും. മാലിന്യമുക്ത തിരഞ്ഞെടുപ്പിനായി ജനപ്രതിനിധികള്‍, പ്രാദേശിക രാഷ്ട്രീയകക്ഷികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായം തേടും. പോളിങ് സ്റ്റേഷനു സമീപത്തും പ്രധാന കവലകളിലും വെച്ച ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ അതത് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കണം. ശുചിത്വയജ്ഞത്തിന് നേതൃത്വം നല്‍കാനായി ബ്ലോക്ക് തലത്തില്‍ എ ആര്‍ . ഒമാരെയും ബൂത്ത്തലത്തില് പ്രിസൈഡിങ് ഓഫീസര്‍മാരെയും നഗരസഭകളില്‍ സെക്രട്ടറിമാരെയും ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

---- facebook comment plugin here -----

Latest