ആവേശം പകരാന്‍ നേതാക്കള്‍ കൂട്ടത്തോടെ ജില്ലയില്‍

Posted on: October 22, 2015 1:22 pm | Last updated: October 22, 2015 at 1:22 pm
SHARE

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പ്രചാരണത്തിന് ആവേശം പകരാന്‍ നേതാക്കളുടെ പട തന്നെ ജില്ലയില്‍. സി പി എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇതിനകം ജില്ലയില്‍ പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു. മന്ത്രിമാരും സംസ്ഥാന ദേശീയ നേതാക്കളുമൊക്കെ ജില്ലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വീണ്ടും ജില്ലയില്‍ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 26 നും 27 നും ജില്ലയിലുണ്ടാവും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ 29 ന് ജില്ലയില്‍ പ്രസംഗിക്കും. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, നേതാക്കളായ എം എം ഹസന്‍, ബെന്നിബെഹനാന്‍ എന്നിവരും അടുത്ത ദിവസങ്ങളില്‍ എത്തും. സി പി എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജടീച്ചറഉം എളമരം കരീമും അടുത്ത ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ 24 നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി 27 നും ജില്ലയിലെത്തും. എം പി അബ്ദുസമദ് സമദാനി, ഡോ. എം കെ മുനീര്‍ തുടങ്ങിയവരും വിവിധ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ 23 ന് ജില്ലയില്‍ പ്രസംഗിക്കും. ഒ രാജഗോപാല്‍ 27 നും പി കെ കൃഷ്ണദാസ് 28 നും കെ സുരേന്ദ്രന്‍ 30 നും സി കെ പത്മനാഭന്‍ 24 നും ജില്ലയിലുണ്ടാകും. സി പി ഐ നേതാക്കളായ കാനം രാജേന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍,സത്യന്‍ മൊകേരി, ഐ എന്‍ എല്‍ നേതാക്കളായ എസ് എ പുതിയവളപ്പില്‍,
എ പി അബ്ദുല്‍ വഹാബ്, ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍,കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി,എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ,ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി ജോര്‍ജ്ജ് തുടങ്ങിയവരും അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിന് ചൂട് പകരാനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here