ബെെക്ക് മിനിലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

Posted on: October 22, 2015 12:11 pm | Last updated: October 23, 2015 at 9:20 am
SHARE

accidenഫറോക്ക്: ദേശീയപാത 17ലെ ചുങ്കം ജംഗ്ഷനില്‍ കാറിലിടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മിനിലോറിക്കടിയില്‍പെട്ട് യുവാവ് മരിച്ചു.രാമനാട്ടുകര സ്വദേശി സുരേഷിന്റെ മകന്‍ വസൂജ് (18)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വസൂജ് ഓടിച്ചിരുന്ന ബൈക്ക് കാറിന്റെ പിറക് വശത്ത ഇടിക്കുകയും തുടര്‍ന്ന് തുടര്‍ന്ന് നിയന്ത്രണംവിട്ട് ലോറിക്കടിയില്‍ അകപ്പെടുകയുമായിരുന്നു. ലോറിയുടെ പിന്‍ചക്രം വസൂജിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.ചുങ്കത്തെ അമ്മാവന്റെ വീട്ടില്‍ നിന്ന് രാമനാട്ടുകയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു വസൂജ്.

LEAVE A REPLY

Please enter your comment!
Please enter your name here